സുകുമാരന്‍ നായര്‍ക്കെതിരെ സംഘപരിവാർ സൈബർ ആക്രമണം; LDFനൊപ്പമെന്ന് പറഞ്ഞതിന് പിന്നാലെ തെറിയഭിഷേകം

ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം. ആഗോള അയ്യപ്പ സംഗമത്തിൽ എൽഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ് സംഘപരിവാർ സൈബർ ഹാൻഡിലുകൾ സുകുമാരൻ നായർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ ശബരിമല വിഷയത്തിൽ തന്റെ എൽഡിഎഫ് അനുകൂല നിലപാട് വെളിപ്പെടുത്തിയത്.

വാർത്ത ഓൺലൈൻ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റുകളുടെ അടിയിൽ സംഘപരിവാർ അനുകൂല അക്കൗണ്ടുകളിൽ നിന്നും സുകുമാരൻ നായർക്കെതിരായ അധിക്ഷേപങ്ങൾ നിറയുകയാണ്. കൂടാതെ സംഘപരിവാര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ശബരിമല സംരക്ഷണ സമിതിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും സുകുമാരൻ നായർക്കെതിരെ സൈബർ ആക്രമണം ഉണ്ടായി.

“ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് എൻഎസ്എസിന്റെ ലക്ഷ്യമെന്നും സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തിയപ്പോൾ കോൺഗ്രസും ബിജെപിയും വിട്ടുനിന്നു. വിശ്വാസികൾ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എൽഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കിൽ അത് ചെയ്യാമായിരുന്നു” എന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.

Also Read : എന്‍എസ്എസ് സമദൂരത്തില്‍ തന്നെ; ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയില്ലെന്ന് സുകുമാരന്‍ നായര്‍

“കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോൺഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും” സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

“കോണ്‍ഗ്രസും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്‌കരിച്ചതെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്നും” അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top