ആസിഫലിക്ക് നേരെ സൈബർ ആക്രമണം; പ്രസംഗത്തിൽ മരിച്ച നവാസിന്റെ പേര് എടുത്തിട്ടു; മോട്ടിവേഷൻ സ്പീച്ച് പാളി

കോഴിക്കോട് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു എത്തിയതായിരുന്നു നടൻ ആസിഫലി. ഉദ്ഘാടന പ്രസംഗത്തിനിടെ അവിടെ തടിച്ചു കൂടിയ ജനങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിനായി
നടന്‍ കലാഭവൻ നവാസിന്റെ മരണത്തെ കുറിച്ചുള്ള ആസിഫലിയുടെ പരാമർശം തെറ്റായി പോയി എന്ന് എടുത്തുകാട്ടികൊണ്ട് സോഷ്യല്‍ മീഡിയയിൽ ആസിഫിന് നേരെ സൈബർ അറ്റാക്ക് നടക്കുകയാണ്
ആസിഫലി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ ഉള്‍പ്പടെ പങ്കുവെച്ചാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നത്. സഹപ്രവര്‍ത്തകനായ നവാസിന്റെ പെട്ടെന്നുള്ള മരണം ഞെട്ടിച്ചെന്നും ജീവിതം ഇത്രയേയുള്ളൂ എന്നും അതിനാല്‍ ഉള്ള സമയം അടിപൊളിയാക്കി എൻജോയ് ചെയ്തു ജീവിക്കുകയാണ് വേണ്ടതെന്നുമാണ് ആസിഫലി പറഞ്ഞത്. ആസിഫലിയുടെ പ്രസംഗത്തിന്റെ രീതിയാണ് വിമര്‍ശനത്തിന് കാരണമായിട്ടുള്ളത്. അനുശോചനം അറിയിക്കുന്നതിന് പകരം നവാസിന്റെ മരണം ആസഫലി മോട്ടിവേഷന്‍ നല്‍കാനായി ഉപയോഗപ്പെടുത്തി എന്നാണ് കമന്റുകൾ പങ്കുവെച്ച് വിമര്‍ശകര്‍ പറയുന്നത്.
ആസിഫ് അലിയോടുള്ള സംഗീത സംവിധായകൻ രമേഷ് നാരായണന്‍റെ പെരുമാറ്റം വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. എം ടി വാസുദേവൻ നായരുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നെ ഇരുവരും സംസാരിച്ച് വിവാദങ്ങൾക്ക് വിരാമം ഇടുകയായിരുന്നു. അതിനുശേഷം രണ്ടു പേരുമൊരുമിച്ചുള്ള ഇഫ്താർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here