ബാബുരാജിനെതിരായ തട്ടിപ്പ് ആരോപണത്തിൽ സരിതക്കെതിരെ സൈബർ അറ്റാക്ക്; ഉമ്മൻചാണ്ടിയെ പെടുത്തിയത് പോലെയെന്ന് ചർച്ചകൾ

നടൻ ബാബുരാജിനെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി സോളാർ കേസ് പ്രതി സരിത എസ് നായർ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ അവർക്കെതിരെ സോഷ്യൽ മീഡിയയിൽ കടന്നലാക്രമണം. കേട്ടാലറയ്ക്കുന്ന തെറികളും ആരോപണങ്ങളുമാണ് കമൻ്റ് ബോക്സിൽ നിറയുന്നത്.

ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ പെടുത്താൻ ശ്രമിച്ചതു കൊണ്ടാണ് സരിതക്ക് ഇപ്പോൾ ഗുരുതര രോഗം ബാധിച്ചതെന്ന് വരെ ശാപവാക്കുകളും പലരും പ്രയോഗിക്കുകയാണ്. ഇവയിൽ ചിലതിനെല്ലാം മറുപടികളും നൽകുന്നുണ്ട് സരിതയുടെ അക്കൗണ്ടിൽ നിന്നും.
Also Read : ‘അമ്മ’ തർക്കത്തിൽ സരിതയുടെ സർപ്രൈസ് എൻട്രി; ബാബുരാജിനെതിരെ ആരോപണം; ‘മോഹൻലാൽ നൽകിയ തുക വെട്ടിച്ചു’
സരിത അസുഖബാധിതയായി വെല്ലൂരിൽ ചികിത്സയിലാണ് എന്നാണ് ആരോപണത്തെക്കുറിച്ച് വിവരംതേടി ഇന്നലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അമ്മ ഇന്ദിര മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞത്. ഇപ്പോൾ കമന്റുകൾക്ക് മറുപടി നൽകുന്നത് സരിത തന്നെയാണോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല.
തൻ്റെ ചികിത്സയ്ക്കായി മോഹൻലാൽ വാഗ്ദാനം ചെയ്ത തുക വാങ്ങി, നടൻ ബാബുരാജ് കെഎഫ്‌സിയിലെ ലോൺ കുടിശിക തീർത്തു എന്നായിരുന്നു സരിത ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ലാൽ മാത്രമല്ല, ചിത്സക്കായി പലരും സഹായിച്ചിട്ടുണ്ട് എന്നാണ് അമ്മ ഇന്നലെ വീശദീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here