നടി അറസ്റ്റിൽ; നടപടി ബാലചന്ദ്രമേനോന്റെ പരാതിയെ തുടർന്ന്; പിടിയിലായത് മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി

നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തിറങ്ങിയതിന് പിന്നാലെ നടി നടത്തിയ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ ഏഴ് പേര്‍ക്കെതിരെ നടി പരാതി നൽകുക കൂടി ചെയ്തപ്പോൾ കാര്യം ഗൗരവകരമായി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ നടി രംഗത്ത് വരുന്നത്.
Also Read : യുവനടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ്; രാജി ആവശ്യം ശക്തമാകുന്നു
2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി. കേസിലെ നടപടികൾ എല്ലാം അവസാനിച്ചിക്കുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here