‘നന്ദി ഉണ്ട് മാഷേ’… സിപിഎം സെക്രട്ടറിക്കെതിരെ അസാധാരണ വിമർശനം!! അമർഷം മറച്ചുവയ്ക്കാതെ ഇടതു സൈബർ ഹാൻഡിലുകൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വരും നാളുകളിൽ വൻ തലവേദനയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർട്ടിക്കുള്ളിൽ നിന്ന് ഉയരാനിടയുള്ള വിമർശനത്തിൻ്റെ ആദ്യപടിയായി ‘നന്ദി ഉണ്ട് മാഷേ’ എന്ന് പരിഹസിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. റെഡ് ആർമി എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ മാതൃഭൂമിക്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ്, പഴയ സിപിഎം-ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചു എന്നാണ് സെക്രട്ടറി തുറന്നടിച്ചത്. യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നു.
Also Read: സിപിഎം- ആർഎസ്എസ് ബന്ധം അനുസ്മരിച്ച് കാനം; സഖ്യത്തിന് ഇഎംഎസിന്റെ ആശിര്വാദമുണ്ടായിരുന്നു
നിശബ്ദ പ്രചാരണത്തിൻ്റെ ദിവസത്തിലായിട്ടും ഗോവിന്ദൻ അടക്കമുള്ളവർ വാർത്താ സമ്മേളനം നടത്തി വിശദീകരിക്കേണ്ടി വന്നു. എന്നാൽ മുഖ്യമന്ത്രിയും സിപിഐയും ഇത് തള്ളിപ്പറഞ്ഞെങ്കിലും അതുണ്ടാക്കിയ ഡാമേജ് പരിഹരിക്കാൻ കഴിഞ്ഞില്ല എന്ന് തന്നെയാണ് വിലയിരുത്തൽ. ബിജെപി വോട്ട് ലഭിക്കാൻ വേണ്ടിയാണ് ഗോവിന്ദൻ പഴയ ബന്ധം ഓർമിപ്പിച്ചതെന്ന ആരോപണം പോലും കോൺഗ്രസ് ഉന്നയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here