എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമം; ദളിത് യുവതിയെ വ്യാജ മോഷണക്കുറ്റം ചുമത്തി പീഡിപ്പിച്ചതില്‍ നടപടി

സ്വര്‍ണ്ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനില്‍ ദളിത് യുവതിയെ മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒടുവില്‍ നടപടി. പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സിറിറി പോലീസ് കമ്മീഷ്ണര്‍ നടപടി എടുത്തത്.
ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയിലാണ് ബിന്ദു എന്ന ദളിത് യുവതിയെ മണിക്കൂറോളം സ്‌റ്റേഷനില്‍ ഇരുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് സ്‌റ്റേഷനില്‍ എത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത്. എത്തിയ ഉടന്‍ തന്നെ ഫോണ്‍ പോലീസ് വാങ്ങി. സ്‌റ്റേഷനിലാണ് ഉള്ളത് എന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. ചോദ്യം ചെയ്യലിനിടെ മോശമായാണ് പോലീസ് സംസാരിച്ചതെന്നും ബിന്ദു ആരോപിച്ചു.
ഭാക്ഷണം നല്‍കിയില്ല. വെള്ളം ചോദിച്ചപ്പോള്‍ കക്കൂസിലെ ബക്കറ്റില്‍ നിന്ന് കുടിക്കാനാണ് പറഞ്ഞത്. ഇതിനിടെ ബിന്ദുവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിവരം അറിഞ്ഞ് എത്തിയ ബന്ധുക്കളെ കാണാന്‍ പോലും അനുവദിച്ചില്ല. ഇങ്ങനെ മണിക്കൂറോളം പീഡനം തുടര്‍ന്നു. ഇതിനിടെ സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നു തന്നെ കണ്ടെത്തി. ഇതോടെയാണ് പീഡനം അവസാനിച്ചത്.
മാല കിട്ടിയ കാര്യം പോലും പറയാതെ ബിന്ദുവിനെ സ്റ്റേഷനില്‍ നിന്നും പറഞ്ഞിവിട്ടു. ഒപ്പം പേരൂര്‍ക്കട ഭാഗത്ത് കാണരുതെന്ന ഭീഷണിയും. മാല കിട്ടിയിട്ടും എഫ്ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ ആണ് ബിന്ദു മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കിയത്. എന്നാല്‍ പരാതിയുമായെത്തിയ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അപമാനിച്ചതായും കോടതിയില്‍ പോകാന്‍ പറഞ്ഞതായും ബിന്ദു ആരോപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here