പതിനാറുകാരനെ പ്രകൃതിവിരുദ്ധ ചൂഷണത്തിന് ഇരയാക്കിയ ലീഗ് നേതാവുള്‍പ്പെടെ നാലുപേര്‍ ഒളിവില്‍; ഡേറ്റിങ് ആപ്പ് പീഡനത്തില്‍ 12 അറസ്റ്റ്

കാസര്‍കോട് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഇതുവരെ അറസ്റ്റിലായത് 12 പേര്‍. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഉള്‍പ്പെടെ 4 പ്രതികളെ കൂടിയാണ് പിടികൂടാനുള്ളത്. ഇവര്‍ ഒളിവിലാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ 16 പ്രതികളാണുള്ളത്. പീഡനം നടന്ന സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
കുട്ടിയുടെ വീട്ടിലും ചെറുവത്തൂരിലെ ലോഡ്ജിലും കൂടാതെ പലരും സ്വന്തം വീട്ടില്‍ എത്തിച്ചും പതിനാറുകാരനെ ചൂഷണം ചെയ്തിട്ടുണ്ട്. ഇവിടെ പ്രതികളുമായി എത്തി തെളിവെടുക്കാനാണ് പോലീസ് തീരുമാനം. ബേക്കല്‍ എഇഒ വി.കെ.സൈനുദ്ദീന്‍, റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ ചിത്രരാജ, പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ സി.ഗിരീഷ്, കോഴിക്കോട് പേരാമ്പ്ര സ്വദേശിയ പ്രജീഷ് , കോഴിക്കോട് മാങ്കാവ് കിണാശ്ശേരി സ്വദേശി അബ്ദുല്‍ മനാഫ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ഡൈറ്റിങ് ആപ്പിലൂടെയാണ് പ്രതികള്‍ കുട്ടിയുമായി പരിചയത്തിലായത്. രണ്ടു വര്‍ഷത്തോളം ചൂഷണം തുടര്‍ന്നു. വീട്ടില്‍ അപരിചിതനായ ഒരാളെ കണ്ടതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായ സംശയമാണ് ചൂഷണം വിവരം പുറത്ത് അറിയാന്‍ കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here