ഡേറ്റിങ് ആപ്പ് പീഡനം: പതിനാറുകാരനെ ലെംഗികമായി ചൂഷണം ചെയ്തത് മാസങ്ങളോളം; 14 പേരെ തിരിച്ചറിഞ്ഞു

ഡേറ്റിങ് ആപ് വഴി വലയിലാക്കി പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയത് നിരവധിപേര്‍. മാസങ്ങളായി കുട്ടി ചൂഷണത്തിന് ഇരയാവുകയായിരുന്നു. അമ്മ കുട്ടിയുടെ ഫോണില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസിനെ സമീപിച്ചത്. തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൗണ്‍സിലിങ്ങ് നല്‍കി. ഇതിനുശേഷമാണ് ചൂഷണത്തിന്റെ വിവരങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 14 പ്രതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇനിയും പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. തിരച്ചറിഞ്ഞവരില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാസര്‍കോട് ജില്ലക്ക് പുറത്തുളഅളവരും കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ട്. തിരിച്ചറിഞ്ഞ പ്രതികളില്‍ വിദ്യാഭ്യാസ വകുപ്പിലെ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥര്‍ എന്നിവരടക്കം നിരവധിപേരാണുളഅലത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ പലരും ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top