ഡേറ്റിങ് ആപ്പ് പീഡനം: പതിനാറുകാരനെ ചൂഷണം ചെയ്ത ഒരാള്‍ കൂടി അറസ്റ്റില്‍; 13 പേര്‍ റിമാന്‍ഡില്‍

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഇതേ കേസില്‍ കോഴിക്കോട് കിണാശ്ശേരിയിലെ അബ്ദുള്‍ മനാഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചന്തേര പോലീസ് രജിസ്റ്റര്‍ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. 15 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തതില്‍ 16 പ്രതികളാണുള്ളത്. ഇനി മൂന്ന പ്രതികളെ കൂടിയാണ് പിടികൂടാനുള്ളത്. ഇതില്‍ മുസ്ലിം ലീഗ് നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീനും ഉള്‍പ്പെടുന്നുണ്ട്.
ALSO READ : 16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്; തുടക്കം ഡേറ്റിംഗ് ആപ്പിൽ നിന്ന്
രണ്ടുവര്‍ഷത്തോളം കുട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ട്. ചില ലോഡ്ജ് ഉടമകളുടെ ഇടപെടലും പോലീസ് പരിശോധിക്കുന്നുണ്ട്. ലക്ഷങ്ങളുടെ ഇടപാടുകള്‍ ഇതിനു പിന്നില്‍ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here