SV Motors SV Motors

സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

ഗോൾ പോസ്റ്റിനു കീഴെയുള്ള മിന്നുന്ന പ്രകടനം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം വിടുന്നു. നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടീമിനായുള്ള സേവനം അവസാനിപ്പിക്കാൻ ഡി ഹിയ തീരുമാനിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡി ഹിയ ഇക്കാര്യം അറിയിച്ചത്.

ഇത്രയും കാലം പിന്തുണയുമായി കൂടെ നിന്ന ആരാധകരോട് താരം നന്ദിയറിയിച്ചു. യുണൈറ്റഡ് എക്കാലവും തന്റെ മനസിലുണ്ടാകുമെന്നും താരം വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസം ഒന്നിനാണ് യുണൈറ്റഡുമായുള്ള ഡി ഹിയയുടെ കരാര്‍ അവസാനിച്ചത്. 

“ഇത്രയുംകാലം എന്റെകൂടെ നിന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് നന്ദി. സര്‍ അലക്‌സ് ഫെര്‍ഗൂസനാണ് എന്നെ യുണൈറ്റഡിലേക്ക് കൊണ്ടുവന്നത് അന്നുതൊട്ട് നമ്മള്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. ഓരോ തവണ യുണൈറ്റഡ് ജഴ്‌സിയണിയുമ്പോഴും ഞാന്‍ അഭിമാനംകൊണ്ടു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനായി ദീര്‍ഘകാലം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നും എന്റെ ഹൃദയത്തിലുണ്ട്. എന്നെ ഞാനാക്കിയ ക്ലബ്ബ് ഒരിക്കലും എന്നില്‍ നിന്ന് വിട്ടുപോകില്ല,” ഡി ഹിയ കുറിച്ചു.

നാലു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി മാറിയിട്ടുള്ള താരമാണ് ഡി ഹിയ. ഈ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവും നേടിയിരുന്നു.
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top