ഭൂമിതട്ടിപ്പിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം ഡിസിസി മെമ്പർ അനന്തപുരി മണികണ്ഠൻ

തിരുവനന്തപുരം കവടിയാറിലെ അഞ്ചര കോടിയുടെ ഭൂമിതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തപുരി മണികണ്ഠൻ പോലീസ് പിടിയിൽ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്.

Also Read : കള്ള ആധാരം എഴുതിയോ? ജവഹർ നഗർ വ്യാജരേഖ തട്ടിപ്പിൽ അനന്തപുരി മണികണ്ഠനും? മൗനം വെടിയാതെ കോൺഗ്രസ് നേതൃത്വം

കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ബാംഗ്ലൂരിൽ നിന്നും പിടിയിലാകുന്നത്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top