ലഹരിവിമോചന കേന്ദ്രത്തിൽ ലഹരിവിതരണം; ചാലക്കുടിയിലെ ഡീ അഡിക്ഷൻ കേന്ദ്രത്തിൽ MDMA അരഗ്രാമിന് വില 3000 രൂപ !!

ചാലക്കുടിയിലെ സ്വകാര്യ ഡീ-അഡിക്ഷൻ​ സെന്ററിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് എക്സൈസിൻ്റെ വലയിലായത്. ലഹരിയുടെ ആസക്തിയിൽ നിന്ന് രക്ഷിക്കാനായി പൊലീസും എക്സൈസും ചേർന്ന് എത്തിച്ച് ചികിത്സയിൽ ഇരിക്കുന്നവർക്കാണ് ഇവിടെ രഹസ്യമായി ലഹരി നൽകി കൊണ്ടിരുന്നത്.

ഡൂളി വിവേക് എന്ന ഇരട്ടപ്പേരിൽ അറിയപെടുന്ന തൃശൂർ ചെറ്റാരിക്കൽ സ്വദേശി വിവേകിനെയാണ് എംഡിഎംഎ സഹിതം ചാലക്കുടി റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. പോയിൻ്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാൾ ലഹരി വിറ്റിരുന്നത്. അങ്കമാലിയിലെ ലഹരി റാക്കറ്റിലെ പ്രധന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഇപ്പോൾ പറയുന്നു.

നാലരഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടി​ച്ചെടുത്തത്. അരഗ്രാമിന് 3000 രൂപ എന്ന നിരക്കിലായിരുന്നു വിൽപന. സ്ഥാപനത്തിലെ അധികൃതർ അറിയാതെയാണ് ലഹരിവിമോചന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഇയാൾ ലഹരിമരുന്ന് വിറ്റിരുന്നത് എന്നാണ് എക്സൈസ് പറയുന്നത്.

എന്നാൽ ഇത്തരം സ്വകാര്യ ലഹരിവിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ എന്തെല്ലാം മാനദണ്ഡങ്ങളുണ്ട്, ഇവിടെ ജോലി ചെയ്യുന്നവരുടെ യോഗ്യത ആരാണ് പരിശോധിക്കുന്നത് എന്നിങ്ങനെ ഗൌരവതരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ അറസ്റ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top