ചിതയിൽവച്ച ഷേർസിങ് കണ്ണുതുറന്നു തിരിച്ചുവന്നു; സന്തോഷത്തിലും ഞെട്ടി കുടുംബം!! 75 ൽ രണ്ടാംജന്മം

മരിച്ചതായി ഡോക്റ്റർമാർ വിധിയെഴുതിയ 75കാരൻ അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്ന് എല്ലാവരെയും ഞെട്ടിച്ചു. ഹരിയാനയിലെ യമുനനഗർ ജില്ലയിലാണ് ഈ അത്ഭുതം. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ഷേർ സിങ് എന്ന വ്യക്തിയാണ് പുലർച്ചയോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചത്.
കുടുംബം അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ശവപ്പെട്ടി ഒരുക്കി, സംസ്കാരത്തിനുള്ള വിറക് കൂട്ടി. എന്നാൽ ഷേർ സിങ്ങിനെ കർമങ്ങളുടെ ഭാഗമായി കുളിപ്പിക്കുന്നതിന് കട്ടിലിൽ കിടത്തി മൂക്കിലെ ട്യൂബ് നീക്കിയതിനു തൊട്ടുപിന്നാലെ അദ്ദേഹം കണ്ണുകൾ തുറന്ന് ചുമക്കാന്‍ തുടങ്ങി. ഇതോടെ സന്തോഷത്തിലും കുടുംബത്തിന് ഞെട്ടലാണ് ഉണ്ടായത്.
ഉടൻ തന്നെ ആളുകൾ അദ്ദേഹത്തിന് കുടിക്കാന്‍ വെള്ളം നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയ്ക്കു പിന്നലെ അദ്ദേഹം ആരോഗ്യവാനെന്ന് ഡോക്ടർമാർ പറഞ്ഞു. ഷേർ സിങ്ങിന്റെ അത്ഭുതകരമായ മടങ്ങിവരവിന്‍റെ സ്ന്തോഷത്തിൽ ശവസംസ്കാര ചടങ്ങുകൾക്കായി ഒരുക്കിയ ഭക്ഷണം കഴിച്ച് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ആളുകൾ സന്തോഷത്തൊടെ വീടുകളിലേക്ക് മടങ്ങി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here