കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; വാഹനത്തില്‍ രക്തക്കറ; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്

ഇടുക്കി ഏലപ്പാറയിൽ യുവാവിൻ്റെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തിയ കേസിൽ ദുരൂഹത. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്. ഏലപ്പാറ- വാഗമണ്‍ റോഡില്‍ ബിവറേജസ് മദ്യശാലക്ക് സമീപത്തെ റോഡിൽ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം.
പിന്നിലെ സീറ്റില്‍ ഡോര്‍ തുറന്ന നിലയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഏലപ്പാറയില്‍ മീൻകച്ചവടം നടത്തിയിരുന്ന ആളാണ് മരിച്ച ഷക്കീര്‍.
ഷക്കീറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിലാണ് കാർ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിലേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് പൊലീസ് .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here