SV Motors SV Motors

2000 ത്തോളം ജീവനെടുത്ത് മൊറോക്കോയിലെ ഭൂകമ്പം

റാബത്ത്: മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2000 കടന്നു. മരാക്കേഷിലെ ആശുപത്രികൾ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് ചെയ്തു. മരാകേഷിന് 71 കിലോമീറ്റർ അകലെയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയിൽ 8 .5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിന് 19 മിനിറ്റുകൾക്ക് ശേഷം 4.9 തീവ്രതയിൽ തുടർചലനം രേഖപ്പെടുത്തിയിരുന്നു.

യുനെസ്‌കോ പൈതൃക നഗരമായി പ്രഖ്യാപിച്ച മരാകേഷിൽ പുരാതന കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും ഇടിഞ്ഞു പൊളിഞ്ഞ് മാരക നാശനഷ്ടമുണ്ടായി. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകൾക്കായുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. മരാകേഷ് നഗരത്തിനു സമീപം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയുള്ള ഭുചലനമാണുണ്ടായത്. മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മരാക്കേഷ് വരെയാണ് ഭൂചലനം ബാധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top