ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ വിതരണം 15 മുതല്‍; 1045 കോടി അനുവദിച്ച് സര്‍ക്കാര്‍

ഡിസംബര്‍ മാസത്തിലെ ക്ഷേമപെന്‍ഷന്‍ വിതരണ തീയതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 15 മുതലാകും പെന്‍ഷന്‍ വിതരണം ചെയ്യുക. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ചാണ് 15ന് തന്നെ പെന്‍ഷന്‍ നല്‍കുന്നത്. ഇതിനായി 1045 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 2000 രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്യുന്നത്.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്താണ് വിതരണ തീയതി നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്
കഴിഞ്ഞ മാസമാണ് 1600 രൂപ ആയിരുന്ന ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ മാസം രണ്ട് മാസത്തെ പെന്‍ഷന്‍ നല്‍കിയതോടെ കുടിശിക മുഴുവന്‍ വിതരണം ചെയ്ത് തീരുകയും ചെയ്തു. കുടിശിക അടക്കം 3600 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here