ആര്യൻ ഖാന്റെ ചിത്രത്തിനെതിരെ അപകീർത്തി കേസ്; കോടതിയെ സമീപിച്ച് സമീർ വാങ്കഡെ

റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആര്യൻ ഖാൻ നിർമിച്ച ‘ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’ എന്ന പരമ്പരയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഐആർഎസ് ഓഫീസർ സമീർ വാങ്കഡെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നെറ്റ്ഫ്ലിക്സിനെയും ആര്യൻ ഖാന്റെ സംവിധാനത്തെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം ഹർജിയിൽ വിമർശിക്കുന്നത്

മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇത് നിയമ നിർവ്വഹണ സ്ഥാപനങ്ങളിലുള്ള പൊതുജനത്തിന്റെ വിശ്വാസം ഇല്ലാതാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്നെ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഈ പരമ്പരയിലെ അഭിനേതാവ് ‘സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം ചൊല്ലിയ ശേഷം അശ്ലീലമായ ആംഗ്യം കാണിക്കുന്നുണ്ട്. ഇത് നിയമപ്രകാരം ശിക്ഷാർഹമാണെന്നും വാങ്കഡെ പ്രസ്താവനയിൽ പറഞ്ഞു. 2 കോടി രൂപയാണ് നഷ്ടപരിഹാരമായി അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് കാൻസർ രോഗികളുടെ ചികിത്സയ്ക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യുമെന്നും വാങ്കഡെ അവകാശപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top