പാക്കിസ്ഥാന് നൽകിയ തിരിച്ചടി വിശദീകരിക്കാൻ ഇന്ത്യൻ സൈന്യം നടത്തുന്ന വാർത്താസമ്മേളനം രാവിലെ പത്തിന്.… കാത്തിരിക്കാം

പഹൽഗാമിലെ കൂട്ടക്കുരുതിക്ക് ഇന്ത്യ നൽകിയ മറുപടി വിശദീകരിക്കാൻ വിവിധ സേനാവിഭാഗങ്ങൾ രാവിലെ മാധ്യമങ്ങളെ കാണുന്നു. പാക്കിസ്ഥാനിൽ എവിടെയൊക്കെയാണ് ആക്രമണം നടത്തിയത്, എത്ര ഭീകരരെ വധിച്ചു തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. രാവിലെ 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതി യോഗവും ചേരുന്നുണ്ട്.
Also Read: അമ്മയുടെ സിന്ദൂരം മായ്ച്ച് ഭീകരതയ്ക്കുളള മറുപടി; ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്; ആരതി
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ ആക്രമണം ഇന്ത്യ ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളങ്ങള്‍ അടച്ചു. ജമ്മു, ശ്രീനഗർ, അമൃത്സർ, ധർമാശാല വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചത്. വിമാനത്താവളങ്ങള്‍ അടച്ചത് സർവീസുകളെ ബാധിക്കുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികള്‍ അറിയിച്ചു.
ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. ഇന്ത്യലെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്ന തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ആക്രമണം പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here