ദില്ലി സ്‌ഫോടനത്തിന് പിന്നിലുളളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ആരും രക്ഷപ്പെടാം എന്ന് കരുതേണ്ട; പ്രധാനമന്ത്രി

ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ അന്വേഷണ ഏജന്‍സികള്‍ ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരായാലും അവരെ പിടികൂടുക തന്നെ ചെയ്യും. രക്ഷപ്പെടാം എന്ന് ആരും കരുതേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടന്‍ സന്ദര്‍ശനത്തിനിടെ സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഏറെ വേദന നിറഞ്ഞ മനസുമായാണ് ഭൂട്ടാനിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ നടന്ന ആക്രമണം രാജ്യത്തെ ആകെ വേദനിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം രാജ്യം ഉണ്ടാകും. രാത്രി തന്നെ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തി. എത്രയും വേഗം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് വ്യക്തത വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല സുരക്ഷാ അവലോകന യോഗം ചേരുകയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേഖ, ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ സദാനന്ദ് വസന്ത് ഡേറ്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാത് വെര്‍ച്വലായി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top