‘സ്ഫോടനത്തിന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കണം; അമിത് ഷാ രാജിവെയ്ക്കണം’: കെ സി വേണുഗോപാൽ

ഡൽഹി സ്ഫോടനത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി വേണുഗോപാൽ. ഈ വിഷയത്തിൽ ധാർമിക ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. ചരിത്രപരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വേണുഗോപാൽ രാജി ആവശ്യം ഉന്നയിച്ചത്.

“മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വേണുഗോപാൽ ഡൽഹി സ്ഫോടനത്തെക്കുറിച്ച് പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top