ചാവേർ കാറിനുള്ളിൽ ഇരുന്നത് മണിക്കൂറുകൾ; വാഹനം കൈമാറും മുമ്പേ പുക പരിശോധന; ദൃശ്യങ്ങൾ പുറത്ത്

ഡൽഹി റെഡ് ഫോർട്ടിന് സമീപം നടന്ന സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാറിന് (Hyundai i20) രണ്ടാഴ്ച മുമ്പ് പുക പരിശോധന (PUC) നടത്തുന്ന മൂന്ന് പേരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഒക്ടോബർ 29ന് വൈകുന്നേരം 4:20നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

ഡോ ഉമർ മുഹമ്മദിന് വാഹനം കൈമാറ്റം ചെയ്ത അതേ ദിവസമാണിത്. HR 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള കാർ പുക പരിശോധന (PUC) ബൂത്തിന് സമീപം പാർക്ക് ചെയ്തിരിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു. തൊട്ടുപിന്നാലെ, താടി വെച്ച രണ്ട് രണ്ടുപേർ കൂടി എത്തുന്നു. കാർ കൈമാറ്റത്തെക്കുറിച്ച് അറിവുള്ള താരിഖ് മാലിക് ഇവരിൽ ഒരാളാണെന്ന് സംശയിക്കുന്നു. പിന്നീട് ഈ മൂന്ന് പേരും വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഏഴ് തവണ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 3:19ന് സംശയിക്കപ്പെടുന്ന ചാവേറിനൊപ്പം കാർ റെഡ് ഫോർട്ടിനടുത്തുള്ള പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കാർ പാർക്ക് ചെയ്തതിന് ശേഷം ഒരു നിമിഷം പോലും ചാവേർ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇയാൾ ആർക്കോ വേണ്ടി കാത്തിരിക്കുകയായിരുന്നു അല്ലെങ്കിൽ നിർദ്ദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന. വൈകുന്നേരം 6:30ഓടെ കാർ പാർക്കിംഗ് സ്ഥലം വിട്ടു. 6:52ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം നടന്നു.

തലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും, മൊഡ്യൂളിലെ പ്രധാനികളായ ഡോ മുസമ്മിൽ ഷക്കീൽ, ഡോ ആദിൽ റാഥർ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉമർ മുഹമ്മദ് പരിഭ്രാന്തനായി സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് സൂചന. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഉമർ മുഹമ്മദ് മറ്റ് രണ്ട് കൂട്ടാളികളുമായി ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top