ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ്; പ്രതി ഡോക്ടർ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തലസ്ഥാന നഗരിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് (JeM) ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള ജെയ്‌ഷ് മൊഡ്യൂളാണ് സംഭവത്തിന് പിന്നിലെതെന്നാണ് സൂചന.
ഡോക്ടറായ ഉമർ മുഹമ്മദ് എന്നയാളാണെന്ന് സ്ഫോടനത്തിന് പിന്നിൽ എന്നാണ് സൂചന. ഫരീദാബാദിൽ നിന്ന് ഞായറാഴ്ച നിരവധി കൂട്ടാളികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാൾ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടെന്നും പരിഭ്രാന്തിയിൽ സ്ഫോടനം നടത്തിയെന്നുമാണ് പോലീസ് പറയുന്നത്.
പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി സ്ഫോടനത്തിന് പിന്നിൽ ഡോക്ടറായ ഉമർ മുഹമ്മദ് ആണെന്നാണ് സൂചന. ഈ സ്ഫോടനത്തിൽ കുറഞ്ഞത് ഒൻപത് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജെയ്‌ഷ് മൊഡ്യൂളിലെ പ്രധാന അംഗങ്ങളായ ഡോ മുജമ്മിൽ ഷക്കീൽ, ഡോ ആദിൽ റാഥർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും 350 കിലോഗ്രാം അമോണിയം നൈട്രേറ്റും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നത്. ചരിത്രപരമായ ചെങ്കോട്ട, തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ്, ജുമാ മസ്ജിദ് എന്നിവയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ (ANFO) എന്ന സ്ഫോടകവസ്തു ഉപയോഗിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അമോണിയം നൈട്രേറ്റും ഫ്യുവൽ ഓയിലും ചേർത്താണ് ഈ ബോംബ് ഉണ്ടാക്കുന്നത്. ചാവേർ ആക്രമണത്തിനുള്ള സാധ്യതയും സജീവമായി അന്വേഷിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here