ഡല്‍ഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് അക്രമി; പരാതി നല്‍കാന്‍ എന്ന വ്യാജേന ഔദ്യോഗിക വസതിയില്‍ എത്തി; വന്‍ സുരക്ഷാ വീഴ്ച

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ കൈയ്യേറ്റം. ഔദ്യോഗിക വസതിക്ക് മുന്നിലെ ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന എത്തിയ അക്രമി ആദ്യം മുഖ്യമന്ത്രിയുടെ കൈയ്യില്‍ പിടിച്ച് വലിച്ചു. പിന്നാലെ കരണത്ത് അടിക്കുകയും മുടിപിടച്ച് വലിക്കുകയു ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 35 വയസ്സുള്ള ആളാണ് ആക്രമി. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
രേഖ ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുളളത്. അക്രമം അപലപനീയമാണെന്ന് ബിജെപി പ്രതികരിച്ചു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രേഖ ഗുപ്ത സ്വന്തം വസതിയില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളുമായി കൂടീക്കാഴ്ച പതിവായി നടത്താറുണ്ട്. ഇതനിടയിലാണ് ആക്രമണം ഉണ്ടായത്.
രാജ്യതലസ്ഥാനത്ത് ഒരു മഉഖ്യമന്ത്രിക്ക് നേരയുണ്ടായ ആക്രമണം വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here