SV Motors SV Motors

ഡൽഹി കോവിഡ്: മരിച്ച മലയാളി ആരോഗ്യപ്രവർത്തകയ്ക്ക് ഒരു കോടി നഷ്ടപരിഹാരം നൽകും

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവർത്തകയ്ക്ക് ഒരു കോടി നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി. 2020ൽ കോവിഡിന്റെ ആദ്യ തരംഗത്തിലാണ് പത്തനംതിട്ട സ്വദേശി റേച്ചൽ ജോസഫ് മരിച്ചത്. ഡൽഹി മെഡിയോർ ആശുപത്രിയിൽ രക്ത ബാങ്ക് മാനേജറായിരുന്നു.

ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുനെങ്കിലും റേച്ചലിന് ഇത് നിഷേധിച്ചു. ഇത് ചോദ്യം ചെയ്ത റേച്ചലിന്റെ ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. റേച്ചലിനെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നില്ല, രക്ത ബാങ്കിലെ ഡ്യൂട്ടി കോവിഡ് പ്രവർത്തനത്തിൽ വരില്ല എന്നൊക്കെയായിരുന്നു സർക്കാർ പറഞ്ഞത്. അത്കൊണ്ട് തന്നെ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

എന്നാൽ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്ന ആശുപത്രിയിലെ എല്ലാ ആരോഗ്യപ്രവർത്തകരും കോവിഡ് പോരാളികൾ ആണെന്നും പ്ലാസ്മ ചികിത്സയിൽ രക്ത ബാങ്കിന്റെ പങ്കുമുണ്ടെന്ന റേച്ചലിന്റെ കുടുംബത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്നാം വട്ടം നൽകിയ ഹർജിയിൽ കോടതി വീണ്ടും സർക്കാരിനോട് അഭിപ്രായം ചോദിക്കുകയും നഷ്ടപരിഹാരം നൽകാമെന്ന് സർക്കാർ സമ്മതിക്കുകയുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top