EMI മുഴുവൻ അടച്ചാലും സ്വത്ത് ഭർത്താവിന്റേതാകില്ല; വിവാഹമോചന കേസിൽ ഡൽഹി ഹൈക്കോടതി

EMI അടച്ചാലും ദമ്പതികളുടെ പേരിൽ സംയുക്തമായി രജിസ്റ്റർ ചെയ്‌ത സ്വത്തിൽ ഭർത്താവിന് പൂർണ ഉടമസ്ഥാവകാശമുണ്ടാകില്ലെന്ന് ഡൽഹി ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട സ്വത്ത്‌ തർക്ക കേസ് പരിഗണിക്കുക്കയായിരുന്നു കോടതി.

കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സ്വത്തിന്റെ 50 ശതമാനം തന്റേതാണെന്നും ഹിന്ദു നിയമപ്രകാരം സ്വത്തിൽ ഉടമസ്ഥാവകാശം തനിക്കുണ്ടെന്നും ഭാര്യ വാദിച്ചു. വീടിന്റെ ലോൺ പൂർണമായും EMI ആയി അടച്ചു തീർത്തത് താനാണെന്നായിരുന്നു ഭർത്താവിന്റെ വാദം.

Also Read : വിവാഹമോചനം കിട്ടാന്‍ കാൽനൂറ്റാണ്ട് കോടതി തിണ്ണ നിരങ്ങിയ പാവം ഭര്‍ത്താവ് !! 498A നിയമത്തിന്റെ ക്രൂരമായ ദുരുപയോഗത്തിന് ഇര

ഭാര്യയുടെയും ഭർത്താവിന്റെയും പേരിൽ രജിസ്റ്റർ ചെയ്‌ത സ്വത്ത് വാങ്ങിയത് ഭർത്താവ് മാത്രമാണെങ്കിലും പൂർണ ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിന്റെ അവകാശവാദം ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമത്തിലെ സെക്ഷൻ 4ന് വിരുദ്ധമാകുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനിൽക്ഷേത്രർപാലും ഹരീഷ് വൈദ്യനാഥൻ ശങ്കറും അടങ്ങുന്ന ബെഞ്ചിൻ്റേതാണ് നിരീക്ഷണം.

1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2005ൽ ഇവർ മുംബൈയിൽ വീട് വാങ്ങുകയായിരുന്നു. 2006ൽ അവർ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. അതേ വർഷം തന്നെ വിവാഹമോചനത്തിനും അപേക്ഷ നൽകി. വിവാഹ മോചന ഹർജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാലമൊക്കെയും ഹോം ലോണിന്റെ EMI ഭർത്താവാണ് അടച്ചിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top