സി സദാനന്ദന്‍ ആര്‍എസ്എസുകാരന്‍, സാമൂഹിക സേവനം നടത്തുന്ന ആളല്ല; രാജ്യസഭാ നോമിനേഷന്‍ റദ്ദാക്കണമെന്ന് ഹർജി

ആര്‍എസ്എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗമായുള്ള നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇത്തരമൊരു ഹര്‍ജി എത്തിയിരിക്കുന്നത്. അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജിക്കാരന്‍.
കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ നിന്നാണ് അംഗങ്ങളെ നോമിനേറ്റ് ചെയ്യേണ്ടത്. എന്നാല്‍ ഈ മേഖലയില്‍ ഒന്നും ഒരു സേവനവും നടത്തിയ ആളല്ല സദാനന്ദന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാത്രമാണ്. അതിനാല്‍ നോമിനേഷന്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
1994ല്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ഇരുകാലുകളും വെട്ടിമാറ്റപ്പെട്ട നേതാവാണ് സദാനന്ദന്‍. ആഎസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു സദാനന്ദന്‍. 2016 ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അക്രമരാഷ്ട്രീയത്തിന് എതിരായ പ്രതീകമായാണ് സദാനന്ദനെ എല്ലാകാലത്തും ബിജെപി ഉയര്‍ത്തി കാണിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here