SV Motors SV Motors

‘ഗൂഗിള്‍ പേ’ സേവനങ്ങൾ അവസാനിപ്പിക്കണം; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

തേർഡ് പാർട്ടി ആപ്ലിക്കേഷനായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല. അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട് അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഗൂഗിള്‍ പേ ശേഖരിക്കുന്നതായുള്ള വാദവും കോടതി തള്ളി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top