പ്രസാദം നൽകാത്തതിന് ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു; ആക്രമിച്ചത് ക്ഷേത്ര ദർശനത്തിന് എത്തിയവർ

ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു. പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. 35 വയസ്സുള്ള യോഗേന്ദ്ര സിംഗാണ് മരിച്ചത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അദ്ദേഹത്തെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾ പ്രസാദം ആവശ്യപെട്ട് യോഗേന്ദ്രയെ സമീപിച്ചു. തുടർന്ന് വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് മർദ്ദനം ആരംഭിച്ചത്. കൈ കൊണ്ടും വടികൊണ്ടും ക്രൂരമായാണ് മർദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൽക്കാജി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ യോഗേന്ദ്ര സിംഗ് 15 വർഷമായി കൽക്കാജി ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളായ അതുൽ പാണ്ഡെയെ സംഭവസ്ഥലത്ത് വെച്ച് തന്നെ ദൃക്‌സാക്ഷികൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ബാക്കിയുള്ളവർക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top