ന്യൂ ഇയർ ആഘോഷം സുരക്ഷിതമാക്കാൻ ‘ഓപ്പറേഷൻ ആഘാത്’; അറസ്റ്റിലായത് 660 പേർ; 850 പേർ കരുതൽ തടങ്കലിൽ

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കുറ്റകൃത്യങ്ങൾ തടയാനായി ഡൽഹി പോലീസ് നടത്തിയ വൻ തിരച്ചിലിൽ നൂറുകണക്കിന് പേർ പിടിയിലായി. ‘ഓപ്പറേഷൻ ആഘാത് 3.0’ (Operation Aaghat 3.0) എന്ന് പേരിട്ട ഈ നീക്കത്തിലൂടെ സൗത്ത്, സൗത്ത് ഈസ്റ്റ് ഡൽഹി മേഖലകളിൽ നിന്നായി 660ലധികം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 660ഓളം പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, പ്രശ്നക്കാരാകാൻ സാധ്യതയുള്ള 850 പേരെ കരുതൽ തടങ്കലിലാക്കി. തോക്കുകൾ, കത്തികൾ, ലഹരിമരുന്നുകൾ, നിയമവിരുദ്ധമായി കടത്തിയ മദ്യം, ലക്ഷക്കണക്കിന് രൂപ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ 350ഓളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. ഇവ ഉടമസ്ഥർക്ക് തിരികെ നൽകും.

വാഹന മോഷണം തടയുന്നതിന്റെ ഭാഗമായി 231 ഇരുചക്ര വാഹനങ്ങളും ഒരു കാറും പിടിച്ചെടുത്തു. സംഘടിത കുറ്റകൃത്യങ്ങൾ തടയുകയായിരുന്നു ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. മയക്കുമരുന്ന് കച്ചവടക്കാർ, മദ്യക്കടത്തുകാർ, സ്ഥിരം കുറ്റവാളികൾ എന്നിവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഈ വേട്ട നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

പൊതുസ്ഥലത്ത് മദ്യപിച്ചതിനും ചൂതാട്ടത്തിൽ ഏർപ്പെട്ടതിനും നിരവധി പേർക്കെതിരെ കേസെടുത്തു. പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top