ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി!

2020ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചു എന്ന് ആരോപിച്ച് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇവർക്കെതിരെയുള്ള പ്രോസിക്യൂഷൻ തെളിവുകൾ യുഎപിഎ (UAPA) പ്രകാരം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഇന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. കലാപം ആസൂത്രണം ചെയ്തതിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വലിയ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ഇവർക്ക് ഇപ്പോൾ ജാമ്യം നൽകാനാവില്ല. ഇതേ കേസിൽ തടവിൽ കഴിഞ്ഞിരുന്ന മറ്റ് അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചു. പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. എല്ലാവരുടെയും കുറ്റം ഒരുപോലെയല്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ കടുത്ത നിയമങ്ങൾ (UAPA) പാലിക്കേണ്ടതുണ്ടെന്നും, തെളിവുകൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് തോന്നിയാൽ ജാമ്യം നൽകാൻ ബുദ്ധിമുട്ടാണെന്നും കോടതി പറഞ്ഞു. ഭീകരപ്രവർത്തനം എന്നത് ശാരീരികമായ അക്രമം മാത്രമല്ല, അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നതും രാജ്യത്തിന് ഭീഷണിയാകുന്നതും ഇതിൽ ഉൾപ്പെടുമെന്ന് കോടതി വ്യക്തമാക്കി. വിചാരണ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശിച്ച കോടതി, ഒരു വർഷത്തിന് ശേഷം ഇവർക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top