15കാരന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി സഹപാഠികള്‍; സഹായത്തിനായി ഓടിയെത്തിയത് പോലീസ് സ്‌റ്റേഷനില്‍

ഡല്‍ഹിയിലെ സ്‌കൂളില്‍ സഹപാഠികള്‍ പതിനഞ്ചുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ പഹര്‍ഗഞ്ച് മേഖലയില്‍ ഈ മാസം നാലിന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നത്. നെഞ്ചില്‍ തറച്ച കത്തിയുമായി കുട്ടി പോലീസ് സ്‌റ്റേഷനിലേക്കാണ് ഓടിയെത്തിയത്. പഹര്‍ഗഞ്ച് സ്റ്റേഷനിലെ പൊലീസുകാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം കലാവതി ശരണ്‍ ആശുപത്രിയിലും അവിടെ നിന്നും ആര്‍എംഎല്‍ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രീയ നടത്തി കത്തി നെഞ്ചില്‍ നിന്നു നീക്കി.

കുട്ടി നല്‍കി മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുത്തിയ പ്രതികളെ കണ്ടെത്തിയത്. മൂന്നു കുട്ടികളാണ് ആക്രമണം നടത്തിയത്. സഹപാഠികള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തി കുത്തില്‍ എത്തിയത്. കുറച്ച് ദിവസം മുമ്പ് പ്രതികളില്‍ ഒരാള്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരത്തിന്റെ ഭാഗമായാണ് ആക്രമണം. സ്‌കൂള്‍ ഗേറ്റിനു സമീപം വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി. രണ്ടുപേര്‍ പിടിച്ചുവച്ചപ്പോഴാണ് ഒരാള്‍ കുത്തിയത്.

അറസ്റ്റിലായവരെല്ലാം 15- 16 വയസ് പ്രായമുള്ളവരാണ്. കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധന നടത്തുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top