ഒറ്റ തെരുവുനായയെയും രാജ്യതലസ്ഥാനത്ത് ഒരിടത്തും കാണരുത്; കർശന ഇടപെടലുമായി സുപ്രീംകോടതി

ഡൽഹിയിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പുതിയ ഉത്തരവിറക്കി സുപ്രീംകോടതി. നായ്ക്കളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇവയ്ക്കായുള്ള ഷെൽട്ടറുകൾ തയ്യാറാക്കാൻ മുനിസിപ്പാലിറ്റികളും മറ്റു ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണം. ഷെൽട്ടറിലേക്ക് മാറ്റിക്കഴിഞ്ഞാൽ തിരികെ തെരുവിലേക്ക് വിടരുതെന്നും കോടതി നിർദേശിച്ചു.
നായ്ക്കളുടെ ആക്രമണവും പേവിഷബാധയേറ്റുള്ള മരണവും ഡൽഹിയിൽ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ പുതിയ ഇടപെടൽ. ഇക്കാര്യത്തിൽ നായ സ്നേഹികളുടെയൊന്നും ഹർജികൾ പരിഗണിക്കില്ലെന്നും കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കുകയുള്ളൂ എന്നും ജസ്റ്റിസ് പർദിവാല അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
ഡൽഹി കൂടാതെ നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ പ്രദേശങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. നായ്ക്കളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്ത് വന്നാൽ അവർക്കെതിരെയും നടപടിയെടുക്കാം. പുതിയ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള വികാരങ്ങളും പരിഗണിക്കുന്നില്ല എന്നും കോടതി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here