രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് ശ്രമം; തകര്‍ത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി; പാകിസ്ഥാന്‍ എംബസിക്കും പങ്ക്

ഡൽഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. കൃത്യമായ വിവരം ശേഖരിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമം തകര്‍ത്തു. നേപ്പാള്‍ പൗരന്റെ കൂടി സഹായത്തോടെ ആക്രമണം നടത്താനാണ് ശ്രമം നടത്തിയത്. പാകിസ്ഥാന്‍ എംബസിക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് വിവരം.
പാകിസ്താന്‍ ചാരനായ റാഞ്ചി സ്വദേശി അഖ്ലഖ് അസം, നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മാസമായി ആക്രമണത്തിനുള്ള തയാറെടുപ്പിലായിരുന്നു ഇവര്‍. എന്നാല്‍ വിവരം കൃത്യമായി മനസിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സികളും ഇവര്‍ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു.
സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയാണ് സംഘം ലക്ഷ്യമിട്ടത്. ഇന്ത്യില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമായി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നേപ്പാള്‍ സ്വദേശി അറസ്റ്റിലായത്. ഇയാള്‍ പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചയാളാണ്. അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് റാഞ്ചിസ്വദേശിയാണ്.
ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനും ഈ ആക്രമണ പദ്ധതി സംബന്ധിച്ച് വിവും ഉണ്ടായിരുന്നു. ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരായ മുസമ്മില്‍, ഡാനിഷ് എന്നിവര്‍ക്കാണ് ഭീകരരുമായി ബന്ധമുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ച എം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here