ഡൽഹിയിൽ മതിൽ ഇടിഞ്ഞു വീണ് 7 മരണം; മരിച്ചത് കുടിലുകളിൽ താമസിച്ച ആക്രി വ്യാപാരികളും കുടുംബവും

ഡൽഹിയിൽ മതിലിടിഞ്ഞു വീണ് രണ്ട് കുട്ടികളടക്കം ഏഴു പേർ മരിച്ചു. ഡൽഹിയിലെ ഹരിനഗറിലാണ് കുടിലുകൾക്ക് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണത്. എട്ട് പേരെ രക്ഷപ്പെടുത്തി. ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. മഴയിൽ മതിൽ കുതിർന്നതാണ് ഇടിഞ്ഞു വീഴാൻ കാരണമെന്നാണ് കണ്ടെത്തൽ.

ആക്രി വ്യാപാരികൾ താമസിക്കുന്ന കുടിലിന്റെ മുകളിലേക്കാണ് മതിൽ വീണത്. കുടിലുകളിൽ കുടുങ്ങിക്കിടന്നിരുന്ന ആളുകളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇടിഞ്ഞു വീഴാറായ കുടിലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഡൽഹിയിൽ പലയിടത്തും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ഇത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top