ദേവസ്വം ‘വിഴുപ്പ് ഭാണ്ഡം’; സർക്കാർ അത് ഒഴിവാക്കണം; വെള്ളാപ്പള്ളി നടേശൻ

“ദേവസ്വം ഭരണം കെടുകാര്യസ്ഥതയുടെയും ഗൂഢസംഘങ്ങളുടെയും വിളയാട്ട കേന്ദ്രമായി മാറിയിരിക്കുന്നു. ക്ഷേത്ര ഭരണം ഏറ്റെടുത്തിരിക്കുന്ന സർക്കാർ ഈ ‘വിഴുപ്പ് ഭാണ്ഡം’ ഇനി ചുമക്കേണ്ടതില്ല. ഭരണപരമായ കാര്യങ്ങൾ ഉടൻ അവസാനിപ്പിച്ച്, പ്രൊഫഷണൽ രീതിയിലേക്ക് മാറണം”. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ രൂക്ഷ വിമർശനമാണിത്.

യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഭക്തരുടെ നെഞ്ചുനീറുന്ന സ്വർണ്ണത്തട്ടിപ്പടക്കമുള്ള വാർത്തകൾ ദിനംപ്രതി കേൾക്കുമ്പോൾ അതിൻ്റെയെല്ലാം പഴി സർക്കാർ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം അദ്ദേഹം ചോദ്യം ചെയ്തു. “ദേവസ്വം ഭരണത്തിൽ നടക്കുന്നതെല്ലാം കെട്ട കാര്യങ്ങളാണ്.

സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ഇവിടെ ജോലി ചെയ്യാൻ കഴിയാത്തത്രയും മോശമാണ് സ്ഥിതി. പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു. ക്ഷേത്രങ്ങളുടെ പവിത്രതയും ധാർമികതയും നഷ്ടപ്പെടുത്തുന്ന ശക്തികൾ ദേവസ്വം ഭരണത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്” എന്ന ഗൗരവമായ ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

Also Read : എസ്എന്‍ഡിപി വേദിയിലേക്ക് വിഡി സതീശൻ; വെള്ളാപ്പള്ളി നടേശന്റെ അറിവോടെയോ ഈ നീക്കം

“കാട്ടിലെ തടി തേവരുടെ ആന” എന്ന പഴമൊഴി പോലെയാണ് ദേവസ്വം ബോർഡുകളുടെ ഇന്നത്തെ പ്രവർത്തനം. ക്ഷേത്രവരുമാനം ജീവനക്കാരുടെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി മാത്രം ഉപയോഗിക്കപ്പെടുന്നു.”ഈ കെടുകാര്യസ്ഥതയുടെ ‘വിഴുപ്പ് ഭാണ്ഡം’ സർക്കാർ ചുമന്ന് അതിൻ്റെ നാറ്റം സഹിക്കേണ്ടതില്ല. എന്നും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ഭരണസംവിധാനത്തെ പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനി ഒരമാന്തവും പാടില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം മുന്നോട്ട് വെക്കുന്നത് ഗുരുവായൂർ, കൂടൽമാണിക്യം ക്ഷേത്രങ്ങളിലെ ഭരണ മാതൃകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top