ആ​ഗോള ‌അയ്യപ്പസം​ഗമത്തിന് ചെലവ് 7 കോടി; സ്പോൺസർഷിപ്പ് റെഡി

ആഗോള അയ്യപ്പ സംഗമത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായി ദേവസം മന്ത്രി വി എൻ വാസവൻ. പരിപാടിക്ക് ഏഴു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരാതെ സ്പോൺസർഷിപ്പ് വഴി 7 കോടി രൂപ കണ്ടെത്തിയാകും അയ്യപ്പസം​ഗമം നടത്തുകയെന്നും വാസവൻ പറഞ്ഞു. അയ്യപ്പ സം​ഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നുംഅദ്ദേഹം പറഞ്ഞു.

Also Read : അയ്യപ്പ സംഗമം കേമമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണുമുണ്ടോ; ആക്ഷേപ പരാമര്‍ശവുമായി കെപി ശശികല

5000ത്തിലധികം രജിസ്ട്രേഷൻ വന്നിരുന്നു. അതിൽ മുൻഗണന വച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ‌, സംഘടനകൾ എന്നിങ്ങനെയാണ് മുൻ​ഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും പ്രധാന പന്തൽ പണി പൂർത്തിയായി എന്നും മന്ത്രി അറിയിച്ചു. മൂന്ന് വേദികളിൽ ചർച്ച നടക്കും. ആദ്യ സെഷനിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും.

Also Read : ഈശ്വരോ രക്ഷതു!!! തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഗമ തന്ത്രവുമായി സര്‍ക്കാര്‍; അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം; ഇനിയും വരും സംഗമങ്ങള്‍

ആകെ 1000 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും. രണ്ടാം സെഷനിൽ ശബരിമല കേന്ദ്രീകരിച്ച് നടത്താൻ കഴിയുന്ന സ്പിരിച്വൽ ടൂറിസത്തിന്റെ സ്വാധീനവും ചർച്ച ചെയ്യപ്പെടും. മൂന്നാം സെഷനിൽ തിരക്ക് ക്രമീകരണവും ചർച്ചയാകും. എൻഎസ്എസ് വൈസ് പ്രസിഡൻ്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top