ബിജെപി ദേശീയ അധ്യക്ഷനാകാൻ ദേവേന്ദ്ര ഫട്നാവിസ്?; യോഗിക്ക് വെട്ട് യുപിയിൽ നിന്ന്

ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ജെപി നദ്ദയ്ക്കുശേഷം ആര് വരുമെന്ന് ചർച്ചകൾ സജീവമാണ്. 2020ൽ ജെപി നദ്ദ അധ്യക്ഷനായി തിരഞ്ഞെടുക്കപെട്ടതിനു പിന്നാലെ കേന്ദ്രമന്ത്രിയായത്, ബിജെപി സംഘടനാ തലത്തിൽ പിന്നോട്ടു പോകാൻ കാരണമായെന്നാണ് വിലയിരുത്തൽ. ശിവരാജ് സിംഗ് ചൗഹാൻ, യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

നരേന്ദ്രമോദിക്ക് ശേഷം ബിജെപിയുടെ മുഖമായി എടുത്തു കാട്ടാൻ യോഗി ആദിത്യനാഥിനെ ഉയർത്തികൊണ്ടുവരികെയാണ് യുപിയിൽ നിന്ന് തന്നെ യോഗിക്ക് തിരിച്ചടി ഉണ്ടാകുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനം വരെ രാജിവെക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മോദിയും അമിത് ഷായും മുന്നോട്ടുവെക്കുന്ന പേരുകൾ ആർഎസ്എസിനു താല്പര്യമില്ല എന്നാണ് പുറത്തുവരുന്ന സൂചനകൾ.
ആർഎസ്എസും – മോദി,അമിത്ഷായും തമ്മിലുള്ള തർക്കങ്ങളാണ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിതെളിച്ചത്.
നേരത്തെ ഒരു ഘട്ടത്തിൽ ആർഎസ്എസ് മുന്നോട്ടുവച്ച പേരുകൾ ഇരുവരും എതിർത്തിരുന്നു. ശിവരാജ് സിംഗ് ചൗഹാന്റെ പേര് ചർച്ചയുടെ ആദ്യഘട്ടത്തിൽ പ്രാദേശിക എതിർപ്പ് പരിഗണിച്ചു ഒഴിവാക്കി എന്നാണ് സൂചനകൾ.

ഇതിനിടെ ഒത്തുതീർപ്പ് അധ്യക്ഷനായി മഹാരാഷ്ട്രയിൽ നിന്നും ദേവേന്ദ്ര ഫട്നാവിസിനെ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. താരതമേന്യ ചെറുപ്പക്കാരനായ ഫട്നാവിസ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ മുഖ്യമന്ത്രിയായ നാഗ്പ്പൂരുകാരനായ ഫട്നാവിസിനെ ആർഎസ്എസിനും താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ അഘാഡിയ സഖ്യത്തെയും ,ഏക്നാഥ് ഷിൻഡേയും ഒക്കെ എൻഡിഎയിലേക്ക് അടുപ്പിക്കാൻ സാധിച്ചത് അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള മെറിറ്റുകളിൽ ഒന്നായി എടുത്തു കാട്ടപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top