തിരഞ്ഞെടുപ്പ് കേസില്‍ എ രാജക്ക് ആശ്വാസം; എംഎല്‍എ ആയി തുടരാം

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ എ രാജക്ക് ആശ്വാസം. രാജക്ക് എംഎല്‍എ ആയി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാജയുടെ വിജയം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജസ്റ്റിസുമാരായ അമാനുള്ള, പി.കെ.മിശ്ര എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
എ.രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അര്‍ഹതയുണ്ട്. എംഎല്‍എ എന്നനിലയില്‍ എല്ലാ ആനുകൂല്യങ്ങള്‍ക്കും രാജയ്ക്ക് നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. 1950നു മുന്‍പേ തമിഴ്‌നാട്ടില്‍നിന്ന് ഇടുക്കിയിലേക്ക് തന്റെ മാതാപിതാക്കള്‍ കുടിയേറിയിരുന്നുവെന്നും തനിക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം. ഇത് സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ദേവികുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന ഡി കുമാറാണ് കേസുമായി കോടതിയെ സമീപിച്ചത്. രാജ ക്രിസ്തമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ ആളാണെന്നും അതിനാല്‍ സംവരണത്തിന് അര്‍ഹനല്ലെന്നുമായിരുന്നു കുമാറിന്റെ വാദം. ഇത് അംഗീകരിച്ചാണ് 2023 മാര്‍ച്ച് 20ന് രാജയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here