ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖര്‍ കണ്ണൂരിലേക്ക്; ആദ്യ ഔദ്യോഗിക പരിപാടി കൂത്തുപറമ്പിന്റെ മണ്ണില്‍

പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ രവാഡ ചന്ദ്രശേഖര്‍ കണ്ണൂരിലേക്ക്. 10.30നുളള വിമാനത്തിലാണ് രവാഡ കണ്ണൂരിലേക്ക് പോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാനാണ് പോലീസ് മേധാവിയുടെ കണ്ണൂര്‍ യാത്ര. മേഖലാതല അവലോകന യോഗമാണ് പോലീസ് മേധാവിയുടെ ആദ്യ ഔദ്യോഗിക പരിപാടി.
കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖര്‍. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തസാക്ഷിയായ വെടിവയ്പ്പ് കണ്ണൂരിലെ സിപിഎമ്മില്‍ വൈകാരിക വിഷയമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് പിണറായി സര്‍ക്കാര്‍ രവാഡയെ നിയമിച്ചത്. ഇതില്‍ സിപിഎമ്മില്‍ കടുത്ത് അമര്‍ഷമുണ്ട്. ഇതില്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനം ഉയരുന്നതിനിടെയാണ് രവാഡ ചന്ദ്രശേഖര്‍ കണ്ണൂരില്‍ എത്തുന്നത്. എന്നാല്‍ സിപിഎം നേതൃത്വം രവാഡയുടെ നിയമനത്തെ പൂര്‍ണ്ണമായും ന്യായീകരിച്ചതുകൊണ്ട് തന്നെ ഒരു പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പാണ്.
ഇന്ന് രാവിലെ ഏഴു മണിക്കാണ് പോലീസ് ആസ്ഥാനത്ത് എത്തി രവാഡ ചന്ദ്രശഖര്‍ ചുമതല ഏറ്റെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here