അനന്യ എന്നൊരു മകളേ ഇല്ല; കള്ളം പറഞ്ഞത് ഭീഷണിയെ തുടര്‍ന്നെന്ന് സുജാത ഭട്ട്; ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്

ഏറെ ചര്‍ച്ചയായ കര്‍ണാടകയിലെ ധര്‍മസ്ഥല കൊലകൾ സംബന്ധിച്ച വെളിപ്പെടുത്തലില്‍ വൻ ട്വിസ്റ്റ്. മകളെ കാണാതായിട്ട് വര്‍ഷങ്ങളായി എന്നാരോപിച്ച് എത്തിയ സുജാത ഭട്ട് മൊഴി മാറ്റി. ധര്‍മസ്ഥല ക്ഷേത്രപരിസരത്തു നിന്നും 2003-ല്‍ കാണാതായെന്ന് താൻ പരാതിപ്പെട്ട അനന്യ ഭട്ട് എന്നൊരു മകളേയില്ല. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ പറഞ്ഞതെന്ന് സുജാത വെളിപ്പെടുത്തി.
‘ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് കള്ളം പറഞ്ഞത്. ദയവായി ക്ഷമിക്കണം, തെറ്റുപറ്റി… ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം’ സുജാത ഭട്ട് അഭ്യർത്ഥിച്ചു.
സുജാതയുടെ അവകാശവാദത്തെ നേരത്തെ തന്നെ കുടുംബം തള്ളിപ്പറഞ്ഞിരുന്നു. സുജാതയ്ക്ക് മകളില്ല. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നിരുന്നു. അപ്പോള്‍ പോലും മകളെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും സഹോദരൻ പറഞ്ഞിരുന്നു. പിന്നാലെയാണ് സുജാത ഭട്ട് നിര്‍ണാക വെളിപ്പെടുത്തല്‍ നടത്തിയത്.
ധര്‍മസ്ഥലയില്‍ നിരവധിപേര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എ ന്നും അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും മുന്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. എന്നാല്‍ അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട് ദുരൂഹമായി ഒന്നും കണ്ടെത്തിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		