ഓടുന്ന ട്രക്കിൽ നിന്നും ‘ധൂം’ സ്റ്റൈൽ മോഷണം; പ്രതികൾ പിടിയിൽ

മഹാരാഷ്ട്രയിൽ ഓടുന്ന ട്രക്കിൽ നിന്നും സിനിമാ സ്റ്റൈൽ മോഷണം. സോളാപൂർ – ധുലെ ഹൈവേയിലെ രത്‌നാപൂർ ഗ്രാമത്തിന് സമീപമാണ് സംഭവം. ഹിന്ദി ചിത്രമായ ‘ധൂം’ സിനിമയിൽ കാണിക്കുന്ന മോഷണത്തിന്റെ അതേ രീതിയിൽ ആണ് ഇവിടെയും മോഷണം നടന്നത്. ഒരു സംഘത്തിലെ ആറു പേർ ചേർന്ന് പകൽ സമയത്താണ് മോഷണം നടത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ കയറിയാണ് ഇവർ സാധനങ്ങൾ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ പിന്നീട് ബൈക്ക് യാത്രക്കാർക്ക് കൈമാറുകായും ചെയ്തു. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുകയാണ്.

ട്രക്കിൽ നിന്ന് ഏതൊക്കെ സാധനങ്ങളാണ് മോഷണം പോയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമാനമായ മോഷണങ്ങൾ നേരത്തെയും നടന്നതായാണ് റിപ്പോർട്ട്. ഇവരുടെ ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top