മൂന്ന് ദിവസത്തേക്ക് ജോജുവിന് നൽകിയത് അഞ്ചുലക്ഷം!! തെളിവു പുറത്തുവിട്ട് ലിജോ ജോസ് പല്ലിശ്ശേരി

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തുടരുകയാണ്. അവസാനമായി ജോജു ജോർജ്ജാണ് സിനിമയെ വീണ്ടും വിവാദത്തിലാക്കിയത്. ജോജു പ്രധാന വേഷം അവതരിപ്പിച്ച ചിത്രമാണ് ചുരുളി. ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടതാണ്. എന്നാല്‍ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നാണ് ജോജു പറയുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചില്ലെന്നും ജോജു വെളിപ്പെടുത്തി.

Also Read: എംപുരാൻ വ്യാജ പതിപ്പിന് പിന്നിൽ വൻ സംഘം

വിവാദപരാമർശങ്ങൾക്കിടെ ജോജു ജോർജിന് മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോയുടെ വിശദീകരണം. സിനിമ ചിത്രീകരണ വേളയിൽ ആരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല എന്നാണ് സംവിധായകൻ്റെ വിശദീകരണം. നടൻ്റെ പ്രതിഫല വിവരങ്ങളും അദ്ദേഹം പുറത്തു വിട്ടു.

Also Read: മോഹന്‍ലാല്‍-ജോഷി ചിത്രം ‘റമ്പാന്‍’ സമ്പൂർണ ആക്ഷന്‍ ത്രില്ലർ; ഇതുവരെ കാണാത്ത കഥയും കഥാപാത്രങ്ങളുമെന്ന് ചെമ്പന്‍ വിനോദ്

“പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്… സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം. Nb: ഒരവസരം ഉണ്ടായാൽ ഉറപ്പായും സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും” – ലിജോ ജോസ് ഫേസ്ബുക്കിൽ പറഞ്ഞു. ഒപ്പം ജോജുവിന് കൊടുത്ത ശമ്പള വിവരവും രേഖസഹിതം ലിജോ പുറത്തുവിട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top