സഞ്ചാരികളെ കുടിപ്പിക്കാൻ കേരളം ഒരുക്കുന്ന ഇൻസ്റ്റന്റ് ബിയർ എന്താണ്? ഡ്രാഫ്റ്റ് ബിയറിനെയും ക്രാഫ്റ്റ് ബിയറിനെയും പരിചയപ്പെടാം

സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കാനുളള ബിവറേജസ് കോർപറേഷൻ്റെ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ നിലപാട് എടുത്തതിന് പിന്നാലെ വരുമാനവർധന ലക്ഷ്യമിട്ട് പുതിയ പദ്ധതി അവതരിപ്പിരിക്കുകയാണ് ബെവ്കോ. വീര്യം കുറഞ്ഞ മദ്യം വിൽക്കാനാണ് പുതിയ ശുപാർശ സർക്കാരിന് മുന്നിൽ എത്തിച്ചിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാനാണ് പദ്ധതി.
Also Read : ടൂറിസം കേന്ദ്രങ്ങളിൽ ഇൻസ്റ്റന്റ് ബിയർ; ലക്ഷ്യം 500 കോടിയുടെ അധിക വരുമാനം
ഡ്രാഫ്റ്റ് ബിയർ (Draught Beer), ക്രാഫ്റ്റ് ബിയർ (Craft Beer) എന്നിങ്ങനെ രണ്ടിനങ്ങൾ ആദ്യഘട്ടത്തിൽ നൽകാനാണ് ബെവ്കോയുടെ പദ്ധതി. എന്താണീ ഇൻസ്റ്റന്റ് ബിയർ? ഡ്രാഫ്റ്റ് ബിയർ, ക്രാഫ്റ്റ് ബിയർ എന്നിവയും മലയാളിക്ക് അത്ര പരിചിതമല്ല. സാധാ ബീയറിൽ നിന്ന് എന്താണ് വ്യത്യാസം, ആൽക്കഹോൾ ഉണ്ടോ എന്നിങ്ങനെ സംശയങ്ങൾ പലതുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ കുപ്പി പൊട്ടിക്കാൻ സമയംപോലും എടുക്കാതെ എളുപ്പത്തിൽ കഴിക്കാനുള്ളതാണ് ഇൻസ്റ്റന്റ് ബിയർ.
Also Read : കുടിയിൽ ജില്ലകൾ തമ്മിൽ മത്സരം… മദ്യം വഴി 17,000 കോടി; കോളടിച്ചത് സർക്കാരിന്
പരമ്പരാഗത ബ്രൂയിംഗ് പ്രക്രിയയില്ലാതെ ബിയറിന്റെ രുചിയും അനുഭവവും നൽകുന്ന ഡ്രിങ്കാണിത്. നമ്മുടെ നാട്ടിലെ സാധാ ബീയർ പോലെ വാട്ടർ കണ്ടൻ്റ് കൂടുതലുള്ളതാണ്. എന്നാൽ ഫ്‌ളേവറുകൾ അടങ്ങിയ പൊടിയോ മിശ്രിതമോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ആൽക്കഹോൾ അടങ്ങിയതും അല്ലാത്തതുമായ ഇൻസ്റ്റന്റ് ബിയറുകൾ ലഭ്യമാണ്. പരമ്പരാഗത ബീയർ നിർമ്മാണ കമ്പനികൾ പലതും ഇൻസ്റ്റന്റ് ബീയറും മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്.
‘ഡ്രാഫ്റ്റ് ബിയർ’ അല്ലെങ്കിൽ ‘ഡ്രോട്ട് ബിയർ’ എന്നറിയപ്പെടുന്ന ഡ്രിങ്ക്, പരമ്പരാഗത ബീയർ പോലെ കുപ്പിയിലോ ക്യാനിൽ അല്ല എത്തിക്കുന്നത്. ബ്രൂയിങ് മെഷീനിൽ നിന്ന് പൈപ്പുകൾ വഴിയാണ് വിതരണം. പ്രഷറൈസ്ഡ് ടാങ്കിൽ സൂക്ഷിക്കുകയും ഹോട്ടലുകളുടെ കൌണ്ടറിൽ സ്ഥാപിക്കുന്ന മെഷീനിൽ നിന്ന് ടാപ് തുറന്നെടുക്കുകയും ചെയ്യുന്നതാണ് രീതി. 4% മുതൽ 6% വരെ ആൽക്കഹോൾ കണ്ടന്റാണ് ഡ്രാഫ്റ്റ് ബിയറിൽ അടങ്ങിയിരിക്കുന്നത്.
Also Read : ഓൺലൈൻ വഴി മദ്യം; വിതരണം സ്വിഗ്ഗി വഴി; ശുപാർശയുമായി ബെവ്കോ
പരമ്പരാഗതമായ വലിയ ബ്രൂവറികളിൽ അല്ലാതെ ക്രാഫ്റ്റ് ബ്രൂവറികളിൽ നിർമ്മിക്കുന്നതാണ് ‘ക്രാഫ്റ്റ് ബീയർ’. ചെറിയ അളവിൽ ബിയർ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഇവ. സാധാരണയായി പുതിയ രുചികൾ, വൈവിധ്യമാർന്ന ബ്രൂവിംഗ് ടെക്നിക്കുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ഇവയുടെ പ്രൊഡക്ഷൻ. ഭൂരിഭാഗം ക്രാഫ്റ്റ് ബിയറുകളിലും യീസ്റ്റ് ചേർത്ത് പുളിപ്പിച്ചാണ് ഈഥൈൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നത്. ക്രാഫ്റ്റ് ബിയറിലെ ആൽക്കഹോൾ കണ്ടൻ്റ് 5% മുതൽ 10% വരെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here