ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അഞ്ചുകോടി, ഒന്നര കിലോ സ്വർണം… റെയ്ഡിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

പ‌ഞ്ചാബിലെ റോപർ മേഖലയിലെ ഡിഐജി ഹരിചരൺ സിംഗ് ബുള്ളറിന്റെ വീട്ടിലാണ് റൈയ്ഡ് നടന്നത്. അഞ്ച് കോടിയോളം രൂപ, ഒന്നരകിലോ സ്വർണ്ണം, മെർസിഡസ്, ഓടി തുടങ്ങി അത്യാഢംബര കറുകൾ, കൂടാതെ 22 വിലകൂടിയ വാച്ചുകൾ കണ്ടെത്തി. സംഭവത്തിൽ ഉദ്യോഗസ്ഥനെ സിബിഐ അറസ്‌റ്റ് ചെയ്തു.

2009 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹരിചരൺ സിംഗ് ബുള്ളർ. ആകാശ് ബാട്ട എന്ന വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ക്രിമിനൽ കേസ് ഒത്തുത്തീർപ്പാക്കാൻ ഉദ്യോഗസ്ഥൻ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങി. ബാക്കി തുക മാസംതോറും നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യവസായി ആരോപിച്ചു.

ഇടനിലക്കാരൻ വഴിയാണ് ഇടപാടുകൾ നടന്നത്. സംഭവത്തിൽ നിർണായകമായ ഫോൺ സംഭാഷണങ്ങളും സിബിഐക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുള്ളറെയും ഇടനിലാക്കരനെയും സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പരിശോധന നടത്തി. ഇടനിലക്കാരന്റെ വീട്ടിൽ നിന്നും 21 ലക്ഷം പിടിച്ചെടുത്തു. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top