മാധ്യമ പ്രവർത്തകരും പോലീസുകാരും ചേർന്ന് കള്ളക്കഥ ചമച്ചു; ഗൂഢാലോചന നടന്നത് തന്നെ കുടുക്കാൻ: ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചന കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയ ദിലീപ് കുറ്റവിമുക്തൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിധി പ്രഖ്യാപനം കേട്ട് തിരികെയെത്തിയ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. “ജയിലിലായ പ്രതികളെ കൂട്ടുപിടിച്ചുകൊണ്ട് പോലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് ഈ പോലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ചില മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് പോലീസ് ചമച്ച ആ കള്ള കഥ പൊളിയുകയാണ് ചെയ്തതെന്നും” ദിലീപ് പറഞ്ഞു.

തന്നെ പ്രതിയാക്കാനാണ് ​ഗൂഢാലോചന നടന്നത്. ജീവിതം, കരിയർ അങ്ങനെയെല്ലാം തകർത്തെന്നും ദിലീപ് പറഞ്ഞു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ചതിന് ശേഷമാണ് ദിലീപ് കോടതി പരിസരത്ത് നിന്ന് മടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top