‘ഭ ഭ ബ’ ഉച്ചവരെ 81 ലക്ഷം കളക്ടുചെയ്തു; ദിലീപിന് ലിറ്റ്മസ് ടെസ്റ്റ്!! പഴയ ഇരിപ്പിടം തിരിച്ചുപിടിക്കുമോ?

മലയാളിസമൂഹം ഉറ്റുനോക്കിയ നിയമപോരാട്ടത്തിന് ഒടുവിൽ, കോടതിയുടെ ക്ലീൻചിറ്റുമായി എത്തിയ ദിലീപിനെ കാണികൾ എങ്ങനെ സ്വീകരിക്കും എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽകിന്റെ (Sacnilk) റിപ്പോർട്ട് പ്രകാരം ദിലീപ് ചിത്രം ‘ഭ ഭ ബ’ ആദ്യദിനം ഉച്ചവരെ ഏകദേശം 81 ലക്ഷം രൂപ കളക്ഷൻ നേടി. ഇന്നത്തെ ആകെ കളക്ഷൻ ഒരുകോടി രൂപയിൽ കൂടുതലാകും എന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

അഡ്വാൻസ് ബുക്കിങിൽ സിനിമ റെക്കോഡിട്ടിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്മൈ ഷോയിലൂടെ വിറ്റുപോയത്. ഏതാണ്ട് ഒരു കോടിക്കു മുകളിൽ ആദ്യദിനം മാത്രം പ്രീസെയിൽ ബിസിനസ് നേടി. ഈ വര്‍ഷത്തെ ആദ്യ ക്രിസ്മസ് റിലീസ് ചിത്രമാണ് ഭ ഭ ബ. ഈ ആഴ്ച ഹോളിവുഡ് ചിത്രം ‘അവതാർ’ അല്ലാതെ മറ്റു പ്രധാന റിലീസുകളില്ല. അതിനാൽ സിനിമക്ക് പതിവിൽ കൂടുതൽ റിലീസ് സെന്ററുകൾ ലഭിച്ചിട്ടുണ്ട്.

Also Read : ഇനി ഞാനൊന്ന് പറയട്ടെ, ഒമ്പതുവര്‍ഷം നിങ്ങള് പറഞ്ഞതല്ലേ… പതിവില്ലാത്ത ആത്മവിശ്വാസത്തില്‍ ദിലീപ്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയശേഷം വന്ന രാമലീല വൻ ഹിറ്റായിരുന്നു. പിന്നീടിങ്ങോട്ട് കഷ്ടകാലമായിരുന്നു. ഇറങ്ങിയ പടങ്ങൾക്കെല്ലാം മോശം അഭിപ്രായം. ഇത്തവണ കുറ്റവിമുക്തനായ ശേഷം ഇറങ്ങുന്ന ആദ്യ ചിത്രത്തിലൂടെ പഴയ ഇരിപ്പിടം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ദിലീപ്. ‘ഭയം, ഭക്തി, ബഹുമാനം’ എന്നതിന്റെ ചുരുക്കമായ ‘ഭ ഭ ബ’, പ്രേക്ഷകർക്ക് രുചിക്കുന്നു എന്നാണ് ആദ്യ റെസ്പോൻസുകൾ സൂചിപ്പിക്കുന്നത്.

ദിലീപിന്റെ തമാശകളെക്കാൾ തിയേറ്ററുകളെ ഇളക്കുന്നത് മോഹൻലാലിൻറെ കാമിയോ റോളാണ്. ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രി വർക്ഔട്ടായെന്ന് അഭിപ്രായമുണ്ട്. കോടതി വിധിക്ക് പിന്നാലെയുള്ള റിലീസ് വൻ ചർച്ചയായിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ ഷെയർ ചെയ്തതിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഐഎഫ്എഫ്കെ വേദിയിൽ മോഹൻലാലിനെതിരെ കടുത്ത വിമർശനമാണ് ആക്റ്റിവിസ്റ്റുകൾ ഉയർത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top