ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിനെതിരെ ഹർജി; അയോഗ്യനാക്കണമെന്ന് ആവശ്യം

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിനെ ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി. സർക്കാർ പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Also Read : ദേവസ്വം ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്ത് കെ ജയകുമാര്‍; ശബരിമലയില്‍ നിന്ന് വരുന്നത് സങ്കടകരമായ വാര്‍ത്തകള്‍, തിരുത്തും

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോക് ഐഎഎസ് ആണ് കെ ജയകുമാറിൻ്റെ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്. ഐഎംജി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഇൻ ഗവൺമെൻ്റ്) ഡയറക്ടർ ആയിരിക്കെയാണ് ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.

അതേസമയം, താൻ ഇരട്ടപ്പദവി വഹിക്കുന്നില്ലെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ല. രണ്ടിടത്തും താൻ ആനുകൂല്യങ്ങൾ പറ്റുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎംജി ഡയറക്ടർ പദവിയിൽ തുടരുന്നത് പകരക്കാരൻ നിയമിക്കപ്പെടുന്നത് വരെ മാത്രമാണെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top