ഇടുക്കിയിൽ ‘ഇടഞ്ഞ്’ സിപിഐയും സിപിഎമ്മും; സർക്കാർ വികസനങ്ങൾ വ്യക്തികേന്ദ്രീകൃതമാകുന്നു

ഇടുക്കി സിപിഐ ജില്ലാ സമ്മളന പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിന് രൂക്ഷ വിമർശനം. സർക്കാർ വികസന നേട്ടങ്ങൾ വ്യക്തിനേട്ടങ്ങളായി എടുത്തു കാട്ടാൻ സിപിഎം സംഘടിതശ്രമം നടത്തുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

ഇടുക്കിയിൽ കേരള കോൺഗ്രസ്സിന് സ്വാധീനം കുറച്ചിടത്തു മാത്രമാണെങ്കിലും അവരെ എൽഡിഎഫിലെ രണ്ടാം കക്ഷിയാക്കാൻ സിപിഎം വ്യഗ്രത കാട്ടുന്നു. ഇടതിന്റെ ഐക്യം സംരക്ഷിക്കാൻ കേരള കോൺഗ്രസിനെ സഹിക്കേണ്ട സ്ഥിതിയാണെന്നും ജില്ലാ സെക്രട്ടറി കെ സലിംകുമാർ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ട് നൽകുന്നില്ല. ധനമന്ത്രിയുടെ പിശുക്ക് സിപിഐയുടെ വകുപ്പകളോട് മാത്രമേ ഉള്ളുവെന്നും സിപിഎമ്മിൻ്റെ വകുപ്പുകൾക്ക് വാരിക്കോരി നൽകുകയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ബ്രുവറികൾ അനുവദിക്കുന്നത് പോലുള്ള മദ്യ ഉൽപാദനവുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സക്കാർ പിന്നോട് പോകണം. ജനകീയമായ അടിത്തറ നിലനിർത്താൻ വരുന്ന തിരഞ്ഞെടുപ്പ് വർഷത്തിൽ സിപിഎം ശ്രമിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top