അഞ്ച് ജില്ലകള്‍ വിഭജിക്കണം; കോഴിക്കോട് സെമി സെക്രട്ടറിയേറ്റ്; പിവി അന്‍വറിന്റെ വികസന സ്വപ്നങ്ങള്‍

കേരളത്തിലെ അഞ്ച് ജില്ലകള്‍ വിഭജിച്ച് ജില്ലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് പിവി അന്‍വര്‍. ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തില്‍ നടക്കുന്നില്ലെന്നാണ് അന്‍വറിന്റെ വാദം. 1984 ശേഷം ഒരു ജില്ലയും രൂപീകരിച്ചിട്ടില്ല. കാസര്‍കോടാണ് അവസാനം ഉണ്ടായത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി എന്നാണ് അന്‍വര്‍ കണക്ക് നിരത്തി സ്ഥാപിക്കുന്നത്.

1981ല്‍ 14 ജില്ലകള്‍ ഉണ്ടായിരുന്ന തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 39 ജില്ലകളുണ്ട്. 12 ഉണ്ടായിരുന്ന ഹരിയാനയില്‍ ജില്ലകളുടെ എണ്ണം 22 ആയി. ജില്ലാ വിഭജനം നടക്കാത്തത് കേരളത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അന്‍വര്‍ പറയുന്നു. ചുരുങ്ങിയത് രണ്ടോ മൂന്നോ പുതിയ ജില്ലകള്‍ എങ്കിലും രൂപീകരിക്കണം എന്നാണ് അന്‍വറിന്റെ ആവശ്യം. വെറുതെ പ്രസ്താവന മാത്രം നടത്തുകയല്ല. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും എന്നും പ്രഖ്യാപനമുണ്ട്.

ഇതില്‍ മാത്രമല്ല പ്രതിഷേധം. മലബാര്‍ മേഖലയോടുള്ള അവഗണനയിലുമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മലബാര്‍ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സെമി സെക്രട്ടറിയേറ്റ് വേണം. അത് ഉണ്ടെങ്കില്‍ മാത്രമേ മലബാര്‍ മേഖലയിലേക്ക് വേണ്ടവിധത്തിലുള്ള ശ്രദ്ധ എത്തുകയുള്ളൂ. മലബാറില്‍ ഉള്ളവര്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ക്ക് തിരുവനന്തപുരത്ത് എത്തുക പ്രയാസകരമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം സെമി സെക്രട്ടറിയേറ്റ് ഉണ്ട്. കേരളത്തിലും ആ മാതൃക സ്വീകരിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top