അഭിമാന നേട്ടം; ലോക വനിതാ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്

വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനനേട്ടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയയി ദിവ്യ ദേശ്‌മുഖ് . മുപ്പത്തെട്ടുകാരിയായ കൊനേരു ഹംപിയെ ടൈബ്രെക്കറിൽ പരാജയപ്പെടുത്തിയാണ് പത്തൊൻപതുകാരിയായ ദിവ്യ വനിതാ ചെസ് കിരീടം സ്വന്തമാക്കിയത്. ജോർജിയയിലെ ബാത്തുമിയിലാണ് രണ്ട് ഇന്ത്യക്കാർ തമ്മിലുള്ള തീ പാറുന്ന പോരാട്ടം നടന്നത്.

രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്. ഇതോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top